ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസേഴ്‌സ് കമ്പനിക്ക് പുതിയ കൈത്തറി ഷോറൂം

ബാലരാമപുരം: ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ പുതിയ കൈത്തറിഷോറൂം (ബാലരാമപുരം ദേശീയപാതയില്‍ നെയ്യാറ്റിന്‍കര റോഡില്‍ കൈത്തറിഭവനില്‍ ) മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. നബാര്‍ഡ്- സിസ്സ എന്നിവയുടെ സഹകരണത്താല്‍ കൈത്തറിയുടെ നാട്ടില്‍ 543 കൈത്തറി ഓഹരി ഉടമകളുടെ സംരഭമായ പുതിയ കൈത്തറിഷോറും വിജയകരമായി മുന്നോട്ട് പോകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പാരമ്പര്യ നെയ്ത്ത് തൊഴിലാളികളില്‍ നിന്നും ശേഖരിച്ച കൈത്തറിമുണ്ട്, കൈത്തറിപ്പുടവയും കവണിയും, കൈത്തറി സാരി, ഡബിള്‍ മുണ്ട്, സിംഗിള്‍ മുണ്ട്, ലുങ്കി, കൈത്തറി മെറ്റീരിയല്‍, മഞ്ഞക്കോടി തുടങ്ങി തനത് കൈത്തറി വസ്ത്രങ്ങളുടെ ഓണം വിപണനമേളക്കും തുടക്കമായി. കമ്പനി ചെയര്‍മാന്‍ പുന്നക്കാട് ബിജു, സി.ഇ.ഒ വിശാഖ്.വി.എസ്, ഗ്രാമീണ്‍ ബാങ്ക് തിരുവനന്തപുരം റീജയണല്‍ മാനേജര്‍ സുബ്രമണ്യന്‍ പോറ്റി.എം, ബാലരാമപുരം ശാഖ മാനേജര്‍ പത്മകുമാര്‍, സിസ്സ അഡൈ്വസര്‍ എ.ജി. പാണ്ടുരംഗന്‍, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ എ.മോഹന്‍ദാസ്,എസ്.എന്‍.ഡി.പി നെയ്യാറ്റിന്‍കര യൂണിയന്‍ സെക്രട്ടറി ആവണി ശ്രീകണ്ഠന്‍, നേമം യൂണിയന്‍ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രന്‍, തലയല്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ഹരിഹരന്‍, കേരള പത്മശാലിയ സംഘം പ്രസിഡന്റ് സി.വി സുന്ദരമൂര്‍ത്തി, റിട്ട.തഹസീല്‍ദാര്‍ എസ്.കുമരേശന്‍, ബ്ലോക്ക് മെമ്പര്‍ എം.ബി അഖില, മെമ്പര്‍ ദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *