അധ്യാപക ദിനം: നവതിയുടെ നിറവില്‍ ദേശീയ പുരസ്‌കാര ജേതാവിനെ പാലക്കുന്ന് ലയണ്‍സ് ക്ലബ് ആദരിച്ചു

പാലക്കുന്ന് : മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഉദയമംഗലം കണ്ടത്തില്‍ വളപ്പില്‍ കെ. വി. കരുണാകരനെ അധ്യാപക ദിനത്തില്‍ പാലക്കുന്ന് ലയണ്‍സ് ക്ലബ് ആദരിച്ചു. 38 വര്‍ഷം മുന്‍പ് രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ കരുണാകരന്‍ മാഷ് നവതിയുടെ നിറവിലാണിപ്പോള്‍. ഉപജില്ല തലത്തില്‍ സംസ്ഥാനത്ത് ആദ്യമായി കോട്ടിക്കുളം ഗവ. യു. പി. സ്‌കൂളില്‍ ബാലകലോത്സവ നടത്തിപ്പിന്റെ ആസൂത്രകന്‍ അദ്ദേഹമായിരുന്നു. 18 വര്‍ഷം അവിടെ പ്രധാനാധ്യാപകനായി ജോലി ചെയ്തു. 13 വര്‍ഷം ബേക്കല്‍ സബ് ജില്ലാ ഗൈയിംസ് അസോസിയേഷന്റെയും ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്റെയും ഭാരവാഹിയായിരുന്നു. 1990 ല്‍ വിരമിച്ചു. പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി രൂപവത്കരണം മുതല്‍ 12 വര്‍ഷം ഭാരവാഹിത്വം വഹിച്ചു. 24 വര്‍ഷം പാലക്കുന്ന് ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പ് വരണാധികാരിയായും പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *