പാലക്കുന്നില്‍ ഓണചന്ത 7ന് തുടങ്ങും

പാലക്കുന്ന്: കേരള സഹകരണ വകുപ്പിന്റെയും, കണ്‍സ്യുമര്‍ ഫെഡ്ഡിന്റെയും സഹകരണത്തോടെ പാലക്കുന്ന് കര്‍ഷക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഓണചന്ത 7 ന് ആരംഭിക്കും. പാലക്കുന്നിലെ സംഘം ഓഫീസ് പരിസരത്ത് രാവിലെ 9.30ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 5 വരെ നടക്കുന്ന ചന്തയില്‍ 13 ഇനങ്ങള്‍ സബ്‌സിഡിയിലും ലഭ്യമായ മറ്റിനങ്ങല്‍ വിലക്കുറവിലും വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *