ദേശീയ അധ്യാപക ദിനത്തില്‍ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ അധ്യാപകരെ ആദരിച്ചു

രാജപുരം :ദേശീയ അധ്യാപക ദിനത്തില്‍ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ അധ്യാപകരെ ആദരിച്ച് ഉപഹാരങ്ങള്‍ നല്‍കി. പിടിഎ പ്രസിഡന്റ് കെ.യു.മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗോപി ഉദയപുരം, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത സ്റ്റാഫ് സെക്രട്ടറി എം.മോഹിനി, സീനിയര്‍ അധ്യാപിക കെ.നിര്‍മല എന്നിവര്‍ പ്രസംഗിച്ചു. നൃത്ത രംഗത്തെ മികച്ച് പ്രവര്‍ത്തിന് അവാര്‍ഡ് നേടിയ നൃത്താധ്യാപിക കലാമണ്ഡലം ശരണ്യയെ ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. അധ്യാപകര്‍ സ്‌കൂളിന് നല്‍കുന്ന ഉപഹാരം അധ്യാപികമാരായ എ.ഉഷാകുമാരി, ശ്രീകല, സ്റ്റാഫ് സെക്രട്ടറി എന്നിവര്‍ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *