കാംപ്കോ മെഡിക്കല്‍ ആനുകൂല്യ പദ്ധതി പ്രകാരം പരപ്പ ബ്രാഞ്ചിന് കീഴില്‍ ചികിത്സാ സഹായം കൈമാറി

രാജപുരം: കാംപ്കോ മെഡിക്കല്‍ ആനുകൂല്യ പദ്ധതി പ്രകാരം പരപ്പ ബ്രാഞ്ചിന് കീഴില്‍ കൊല്ലംപാറ വി.കെ.കരുണാകരന്റെ ഹൃദയ ചികിത്സ ധനസഹായമായ 200000 രൂപയുടെ ചെക്ക് കാംപ്കോ ഡയറക്ടര്‍ രാധാകൃഷ്ണന്‍ കരിമ്പില്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി കൈമാറി. റീജിയണല്‍ മാനേജര്‍ ചന്ദ്രന്‍, പരപ്പ ബ്രാഞ്ച് മാനേജര്‍ അരുണ്‍കുമാര്‍, കംപ്കോ അംഗമായ എന്‍.വി.ദാമോദരന്‍, വി.കെ.ഗോപി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *