ലോക സാക്ഷരതാ ദിനചാരണവും ഹയര്‍ സെക്കന്ററി തുല്യത വിജയികളെ അനുമോദിക്കലും നടന്നു

കാഞ്ഞങ്ങാട് :ലോക സാക്ഷരത ദിനചാരണവും, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി തുല്യത വിജയികളെ അനുമോദിക്കലും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹ്മാന്‍ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല ബഷീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിന്‍ സാക്ഷരത പ്രവര്‍ത്തകരെ ആദരിച്ചു. ഹയര്‍ സെക്കന്ററി തുല്യത പരീക്ഷ വിജയികളെ ആദരിക്കല്‍ കാസറഗോഡ് ജില്ല സാക്ഷരത മിഷന്‍ കോഡിനേറ്റര്‍ പി. എന്‍. ബാബു നിര്‍വഹിച്ചു.സാക്ഷരത മിഷന്‍ മോണിറ്ററിങ് കോഡിനേറ്റര്‍ഷാജു ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത മെമ്പര്‍മാരായ എം . ജി. പുഷ്പ, എ. ദാമോദരന്‍ സി. പുഷ്പ എന്നിവര്‍ സംസാരിച്ചു. ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ വിജയികളായവര്‍ തങ്ങളുടെ അനുഭവങ്ങളും ലക്ഷ്യങ്ങളും വിവരിച്ച് സംസാരിച്ചു.നോഡല്‍ പ്രേരക്ക് എം.ഗീത സ്വാഗതവും പ്രേരക് എം. ബാലാമണി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *