കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന് കെ.പി.സി.സി അംഗീകാരം

പാലക്കുന്ന് :കേരള പ്രൈമറി കോ- ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന് (കെപിസിഎസ്പിഎ) കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച കത്ത് സംസ്ഥാനത്തെ മുഴുവന്‍ ഡി.സി.സി പ്രസിഡന്റ്മാര്‍ക്ക് കൈമാറി. കേരളത്തിലെ വിരമിച്ച സഹകരണ ജീവനക്കാരെ സംഘടിപ്പിച്ച് 2014 ആണ് പ്രമുഖ സഹകാരിയായ പരേതനായ സി.എം. കരുണാകരന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഈ സംഘടന രൂപവത്ക്കരിച്ചത്.10 വര്‍ഷമായി ബി.കെ. തിരുവോത്ത് പ്രസിഡന്റും, എന്‍.സ്വാമിനാഥന്‍ സിക്രട്ടറിയുമായ കമ്മറ്റിയാണ് സംഘടനക്ക് നേതൃത്വം നല്‍കിവരുന്നത്.കെപിസിസി യെ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.സംഘടന കേരള ഹെക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയെ തുടര്‍ന്ന് പെന്‍ഷന്‍ പരിഷ്‌ക്കരിക്കണ കമ്മറ്റിയെ നിയോഗിച്ചതിനെ യോഗം സ്വാഗതം ചെയ്തു. സംസ്ഥാന ട്രഷറര്‍ പി. ഭാസ്‌കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൊപ്പല്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. വി.നാരായണന്‍ ചെറുവത്തൂര്‍, വൈ.എം.സി.ചന്ദ്രശേഖരന്‍, കെ.കെ. തമ്പാന്‍ നമ്പ്യാര്‍, മൊയ്തീന്‍ കുഞ്ഞി നെക്രാജെ, ദിനേശന്‍ മൂലക്കണ്ടം, ശ്രീധരന്‍ പള്ളം, ബാബു സിറിയക്, രാജാഗോപാലന്‍, ഡി.എം.സുകുമാരന്‍, കെ.സുകുമാരന്‍, കെ.കണ്ണന്‍, വി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *