ഉദുമ : വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന കുടുംബ യോഗം ശാസ്ത്രജ്ഞന്‍ ഡോ.കെ കമലാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ടി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി.നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍, അഡ്വ. കൊക്കാല്‍ ബാലകൃഷ്ണന്‍, ഡോ.സി. കണ്ണന്‍, ടി. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്ഷേത്ര പരിധിയില്‍ ഉപരി പഠനത്തിന് അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും ക്ഷേത്ര യു.എ.ഇ. കമ്മിറ്റി ക്യാഷ് അവാര്‍ഡും പുരസ്‌കാരവും നല്‍കി അനുമോദിച്ചു. എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് കുഞ്ഞമ്പു-നാരായണി സ്മരണാര്‍ഥം മക്കള്‍ നല്‍കി വരുന്ന എന്‍ഡോവ്‌മെന്റ് ക്യാഷ് അവാര്‍ഡുകള്‍ക്ക് ശരണ്യ മാധവിയും ഇഷാന്‍ എസ്. രാജുവും അര്‍ഹരായി.