പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് ഉത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപികരണയോഗം നടന്നു

രാജപുരം :പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് ഉത്സവം 2025 മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കും. ഫെബ്രുവരി 2ന് കൂവം അളക്കല്‍, മാര്‍ച്ച് 21ന് കല വറ നിറയ്ക്കല്‍ ചടങ്ങ്. ആഘോഷ കമ്മിറ്റി രൂപീക രണ യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.ബാത്തൂര്‍ കഴകം പ്രസിഡന്റ് ഇ കെ ഷാജി അധ്യക്ഷത വഹിച്ചു.

ഉത്തര മലബാര്‍ തീയ്യസമു ദായ ക്ഷേത്ര സംരക്ഷണ സമിതിപ്രസിഡന്റ് രാജന്‍ പെരിയ, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന പ്രസാദ്, ടി കെ നാരായ ണന്‍, എന്‍ ബാലചന്ദ്രന്‍ നായര്‍, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, പഞ്ചായത്തംഗങ്ങളായ കെ കെ വേണുഗോപാല്‍, കെ ജെ ജെയിംസ്, ഉത്തരമലബാര്‍ തിയ്യ സമുദായക്ഷേത്രസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി നാരായണന്‍ കൊളത്തൂര്‍, എം ബലരാമന്‍ നമ്പ്യാര്‍, ടി മാലിങ്കന്‍ എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികള്‍ :എന്‍ ബാലചന്ദ്രന്‍ നായര്‍ (ചെയര്‍മാന്‍),ഇ കെ ഷാജി (വര്‍. ചെയര്‍മാന്‍,കൂക്കള്‍ ബാലകൃഷ്ണന്‍ (ജന. കണ്‍വീനര്‍),മനോജ് പുല്ലുമല (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *