കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

രാജപുരം: സംസ്ഥാന ഭരണം മാഫിയക്ക് വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിയെയുംസമരത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ്സ്പ്രവര്‍ത്തകരെയും പോലീസ് അതി ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം എം സൈമണ്‍, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍, മൈനോറട്ടി കോണ്‍ഗ്രസ്സംസ്ഥാന സെക്രട്ടറി ബി. അബ്ദുള്ള,യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താന്‍,കള്ളാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മാരായ കെ ഗോപി, ഒ ടി ചാക്കോ, ബ്ലോക്ക് സെക്രട്ടറി സജി പ്ലാച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *