ഉദുമ: മുല്ലച്ചേരിയിലും പരിസരപ്രദേശങ്ങളിലും വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് മുല്ലച്ചേരി സുഭാഷ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപെട്ടു. ഇക്കാര്യം ഉള്‍പെടുത്തി ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പുരുഷോത്തമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധുസൂദനന്‍ പുതിയ വളപ്പ്, മുരളീധരന്‍ കരിക്കാട്ട്, ചന്ദ്രന്‍ പി വി, ചിത്രേഷ്, അനില്‍കുമാര്‍ മഞ്ഞളത്ത്, ഗിരീഷ് മുല്ലച്ചേരി, രമേശന്‍ വട്ടിയംകാട്ട് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഗിരീഷ് കുമാര്‍ മുലച്ചേരി (പ്രസിഡന്റ്), മുരളീധരന്‍ മാസ്റ്റര്‍ കരിക്കാട്ട്, ഹരീസന്‍ പി വി (വൈസ് പ്രസിഡന്റുമാര്‍), മധുസൂദനന്‍ പുതിയ വളപ്പ് (സെക്രട്ടറി), ചിത്രേഷ് പി വി, അനില്‍കുമാര്‍ മഞ്ഞളത്ത് (ജോയിന്‍ സെക്രട്ടറിമാര്‍), രതീഷ് പുതിയ വളപ്പ് (ട്രഷറര്‍).