ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മികച്ച ക്ഷീര കര്‍ഷകയായ ദീപ നായരെ പരപ്പ ക്ഷീര വികസന ഓഫീസര്‍ പി.വി.മനോജ് കുമാര്‍ ആദരിച്ചു

ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മികച്ച ക്ഷീര കര്‍ഷകയായ ദീപ നായരെ പരപ്പ ക്ഷീര വികസന ഓഫീസര്‍ പി.വി.മനോജ് കുമാര്‍ ആദരിച്ചു. ബളാംതോട് ക്ഷീര സംഘം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പൊതുയോഗത്തില്‍ സംഘം പ്രസിഡന്റ് കെ.എന്‍. വിജയകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മില്‍മ ക്ഷീര സുമംഗലി പദ്ധതി പ്രകാരമുള്ള വിവാഹ സമ്മാനം മില്‍മ പി &ഐ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് ഷാജി.വി. വിതരണം ചെയ്തു. 9.7 കോടി രൂപയുടെ 2025-26 വര്‍ഷത്തെ ബഡ്ജറ്റ് സെക്രട്ടറി സി.എസ്.പ്രദീപ് കുമാര്‍ അവതരിപ്പിച്ചു. കൂടുതല്‍ പാലളന്ന ക്ഷീര കര്‍ഷകരായ ലളിത കുമാരി ബി.,ചാമുണ്ടികുന്ന്,ബീന കെ.എസ്.,മുന്തന്റെമൂല, എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.സംഘത്തില്‍ മികച്ച ഗുണനിലവാരമുള്ള പാലളന്ന കര്‍ഷകന്‍ റ്റി.വി.രാധാകൃഷ്ണനെ മില്‍മ സൂപ്പര്‍വൈസര്‍ കൃപേഷ് പി. ആദരിച്ചു. സംഘാംഗങ്ങളുടെ മക്കളില്‍ SSLC, + 2 വിഭാഗങ്ങളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A + നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ വച്ച് അനുമോദിച്ചു.സംഘം വൈസ് പ്രസിഡണ്ട് സുലേഖ രാധാകൃഷ്ണന്‍ ഡയറക്ടര്‍മാരായ മോഹന്‍ദാസ് കെ.സി., മാത്യു സെബാസ്റ്റ്യന്‍, ശശിധരന്‍ നായര്‍.കെ.എസ്., ജോജിജോര്‍ജ്.റ്റി., രാജശ്രീ.വി., ശശികല .എസ്.,രാഘവന്‍.കെ. എന്നിവര്‍ സംസാരിച്ചു. 20 ല്‍ പരം പശുക്കളെ വളര്‍ത്തുന്ന ദീപ നായര്‍ക്ക് നേരത്തെ ബ്ലോക്കിലെ ഏറ്റവും നല്ല കര്‍ഷകയ്ക്ക് ഉള്ള അവാര്‍ഡും, പഞ്ചായത്തിലെ മികച്ച കര്‍ഷകയ്ക്ക് ഉള്ള അവാര്‍ഡും ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *