ഹോമിയോപ്പതി :വയോജന മെഡിക്കല്‍ ക്യാമ്പും രക്തപരിശോധനയും യോഗ അവബോധ ക്ലാസ്സും കൊട്ടോടിയില്‍ സംഘടിപ്പിച്ചു

രാജപുരം:കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും, കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ‘രാജപുരത്തിന്റെയും ആഭിമുഖ്യത്തില്‍ വൃദ്ധ ജനങ്ങള്‍ക്കായി വയോജന മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും യോഗ അവബോധ ക്ലാസും കൊട്ടോടിയില്‍ സംഘടിപ്പിച്ചു. പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായില്‍ അധ്യക്ഷത വഹിച്ചു കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗങ്ങളായ കൃഷ്ണകുമാര്‍, വനജ ഐത്തു,വയോജന സംഘം സെക്രെട്ടറി തോമസ്, ബി അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. രാജപുരം ഗവ. ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.ധന്യ കെ എസ് സ്വാഗതവും ഫാര്‍മസിസ്റ്റ് ഷീബ പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജി. എച്. ഡി. എരുമക്കുളം യോഗ ഇന്‍സ്ട്രക്റ്റര്‍ സുഭാഷ്.പി യോഗയെക്കുറിച്ചുള്ള അവബോധ ക്ലാസ്സ് നല്‍കി. ക്യാമ്പില്‍ 60 ഓളം പേര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *