നാടൊരുമിച്ച് കലോത്സവം വിജയിപ്പിക്കും: ഇ ചന്ദ്രശേഖരന്‍ എം എല്‍ എ

ബേക്കല്‍ ഉപജില്ല കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം രാവണീശ്വരം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എല്‍ എ .പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ. ഇ . ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ബേബി ബാലകൃഷ് ണന്‍ മുഖ്യാതിഥിയായി . കലോത്സവ വിശദീകരണം ബേക്കല്‍ എ ഇ ഒ അരവിന്ദ കെ നടത്തി . അജാനൂര്‍ പഞ്ചായത്ത്പ്രസിഡന്റ ടി.ശോഭ. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡികേറ്റ് അംഗം ഡോ.എ അശോകന്‍, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, സ്റ്റാന്‍ ന്റി ീഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. മീന,. കെ.കൃഷ്ണന്‍ മാസ്റ്റര്‍,ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ എം ജി ., ബ്ലോക്ക് മെമ്പര്‍ എ .ദാമോദരന്‍, പഞ്ചായത്ത് മെമ്പര്‍ പി. മിനി. കണ്‍വീനര്‍ എച്ച് എം ഫോറം വിഷ്ണുനമ്പൂതിരി, എസ് എം .സി ചെയര്‍മാന്‍ പവിത്രന്‍ എ.വി ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേര്‍സണ്‍ ബാലചന്ദ്രന്‍ കെ എം പി ടി എ പ്രസിഡന്റ് ധന്യാ അരവിന്ദ്എന്നിവര്‍ ആശംസ നേര്‍ന്നു പ്രിന്‍സിപ്പാള്‍ കെ ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഹെഡ് മിസ്ട്രസ് ബിന്ദു പി.നന്ദി പറഞ്ഞു കലോത്സവം നവംബര്‍ രണ്ടാം വാരം ഹരിത കലോത്സവമായി നടത്താന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *