ദേശീയ ശുചിത്വ പക്ഷാചരണം; സ്‌കൂളും പരിസരവും ശുചീകരിച്ചു

പെരിയ: ദേശീയ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയിലെ എന്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ചാലിങ്കാല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളും പരിസരവും വൃത്തിയാക്കി. സ്‌കൂളിന്റെ പ്രധാന കെട്ടിടം പെയിന്റ് ചെയ്ത് മനോഹരമാക്കി. ക്ലാസ് മുറികള്‍ വൃത്തിയാക്കുകയും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരക്കുകയും ചെയ്തു. സ്‌കൂള്‍ പരിസരത്തെ കാട് വെട്ടിത്തെളിച്ചു. എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴകി, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അന്‍വര്‍ സാദത്ത്, ഡോ. സി.എ. ഗീത എന്നിവര്‍ നേതൃത്വം നല്‍കി. സപ്തംബര്‍ ഒന്ന് മുതല്‍ 15 വരെ നടക്കുന്ന ദേശീയ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സര്‍വകലാശാല സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *