ചൊവ്വയില്‍ 20 വര്‍ഷത്തിനുള്ളില്‍ നഗരം നിര്‍മിക്കും; മസ്‌ക്

ചൊവ്വയില്‍ നഗരം നിര്‍മ്മിക്കാനൊരുങ്ങി മസ്‌ക്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ആണ് പുതിയ ചുവട് വെയ്പ്പ് നടത്താനൊരുങ്ങുന്നത്.എക്‌സിലൂടെ മസ്‌ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ആളില്ല സ്റ്റാര്‍ഷിപ്പുകള്‍ ചൊവ്വയിലേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.നാല് വര്‍ഷത്തിനുള്ളില്‍ ആളുകളുള്ള പേടകത്തെ ചൊവ്വയിലേക്ക് അയക്കും. അവിടെ നിന്ന് പടിപടിയായി സ്‌പേസ്ഷിപ്പുകളുടെ എണ്ണം ഉയര്‍ത്തും. 20 വര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്തമായ നഗരം നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2002ല്‍ അഞ്ച് വര്‍ഷത്തില്‍ ആളില്ല പേടകം ചൊവ്വയിലിറക്കുമെന്നും ഏഴ് വര്‍ഷത്തിനുള്ളില്‍ ആളുകളുമായി പേടകം അവിടെയെത്തിക്കുമെന്നും മസ്‌ക് പറഞ്ഞിരുന്നു.ജൂണില്‍ സ്റ്റാര്‍ഷിപ്പിന്റെ റോക്കറ്റ് അതിവേഗത്തില്‍ ബഹിരാകാശത്ത് നിന്നും മടങ്ങിയെത്തുകയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറങ്ങുകയും ചെയ്തു. ചന്ദ്രനിലേക്കും ബഹിരാകാശത്തേക്കും ചൊവ്വയിലേക്ക് വരെ ആളുകളെ എത്തിക്കുന്നതിനായി വന്‍തോതില്‍ ബഹിരാകാശ വാഹനങ്ങള്‍ നിര്‍മിക്കാനാണ് മസ്‌ക് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *