സൗജന്യമായി ആധാര്‍ പുതുക്കാനുള്ള അവസരം ഇനി വളരെ കുറച്ചു ദിവസങ്ങള്‍ കൂടി മാത്രമേ ലഭ്യമാകുകയുള്ളു. ആധാര്‍ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖ ആയതിനാല്‍ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവര്‍ ശ്രദ്ധിക്കുക, ഓരോ പത്ത് വര്‍ഷം കൂടുമ്‌ബോഴും ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്.ആധാര്‍ പുതുക്കാന്‍ പണം നല്‍കണം എന്നാല്‍ സൗജന്യമായി ആധാര്‍ പുതുക്കാന്‍ അവസരമുണ്ട്. എങ്ങനെയെന്നല്ലേ.സെപ്റ്റംബര്‍ 14 വരെ സൗജന്യമായി ആധാര്‍ പുതുക്കാം. ഓണ്‍ലൈന്‍ വഴി പുതുക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാര്‍ വിവരങ്ങളില്‍ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ ചെയ്യാം. സെപ്റ്റംബര്‍ 14 ന് ശേഷം പണം നല്‍കേണ്ടി വരും. സൗജന്യ സേവനം എംആധാര്‍ പോര്‍ട്ടലില്‍ മാത്രമാണ് ലഭ്യം. ജനസംഖ്യാപരമായ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും പൗരന്മാര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ സൗജന്യ സേവനം.
പത്ത് വര്‍ഷം മുമ്ബാണ് ആധാര്‍ എടുത്തതെങ്കില്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്റുകള്‍ എന്നിവ നല്‍കേണ്ടതായി വരും. സാധാരണയായി ഇതിന് 100 രൂപ ഫീസ് നല്‍കണം. ഫിസിക്കല്‍ ആധാര്‍ കേന്ദ്രങ്ങളില്‍ 50 രൂപയും നല്‍കണം.
എംആധാര്‍ പോര്‍ട്ടല്‍ വഴി എങ്ങനെ ആധാര്‍ പുതുക്കാം.
ഘട്ടം 1: https://myaadhaar.uidai.gov.in/ ലിങ്ക് തുറക്കുക
ഘട്ടം 2: നിങ്ങളുടെ ആധാര്‍ നമ്ബറോ എന്റോള്‍മെന്റ് ഐഡിയോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക, തുടര്‍ന്ന് ‘പേര്/ലിംഗം/ ജനനത്തീയതി, വിലാസം അപ്‌ഡേറ്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: തുടര്‍ന്ന് ‘ആധാര്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യുക’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് ‘വിലാസം’ അല്ലെങ്കില്‍ ‘പേര്’ അല്ലെങ്കില്‍ ‘ലിംഗഭേദം’ ഇതാണോ വേണ്ടത് അത് തിരഞ്ഞെടുക്കുക, തുടര്‍ന്ന് ‘ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: വിലാസം അപ്ഡേറ്റ് ചെയ്യുമ്‌ബോള്‍ അപ്ഡേറ്റ് ചെയ്ത വിലാസത്തിന്റെ തെളിവിനായി സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
ഘട്ടം 6: സെപ്റ്റംബര്‍ 14 വരെ പേയ്മെന്റൊന്നും ചെയ്യേണ്ട, എന്നാല്‍ അതിന് ശേഷം ഈ അപ്ഡേറ്റിനായി ഓണ്‍ലൈനായി പേയ്മെന്റ് നല്‍കണം.
ഘട്ടം 7: അവസാനമായി ഒരു പുതിയ വെബ്പേജ് തുറക്കുകയും അതിന് ഒരു ‘സേവന അഭ്യര്‍ത്ഥന നമ്ബര്‍ (SRN) ഉണ്ടായിരിക്കുകയും ചെയ്യും. ഭാവി റഫറന്‍സിനായി ഇത് സംരക്ഷിക്കുക.