ബേക്കല്‍ ജി എഫ് എച്ച് എസ് സ്‌കൂളില്‍ ഔട്ട്ഡോര്‍ ക്ലാസ് നിര്‍മ്മിക്കും
മുന്‍കാല അധ്യാപകരെ ആദരിച്ചു
പാലക്കുന്ന് :ഗവണ്മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് 42 വര്‍ഷം മുന്‍പ് എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി പിരിഞ്ഞവര്‍ സ്‌കൂള്‍ അങ്കണത്തില്‍ ഒത്തുകൂടി. ഒന്നിച്ചു പഠിച്ച 120 പേരില്‍ നിലവില്‍ വിദേശത്ത് ജോലിയിലുള്ളവരും മരിച്ചു പോയവരും ഒഴികെ 88 പേര്‍ സംഗമത്തില്‍ പങ്കെടുത്തു. സ്‌കൂളില്‍ ഇതുവരെ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഘടനകളില്‍ പ്രാതിനിധ്യ ബാഹുല്യത്തില്‍ ‘സൗഹൃദം @1982’എന്ന് പേരിട്ട ഈ കൂട്ടായ്മ ഏറെ മുന്നിലെന്ന് ഈ സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ കെ. ജി. അച്യുതന്‍ പറഞ്ഞു. പരേതരായ സഹപഠികളെയും അധ്യാപകരെയും അനുസ്മരിച്ചു. വയനാട് ദുരന്തത്തില്‍ അനുശോചിച്ചു. കവയത്രിയും സിനിമാനാടക നടിയുമായ സി.പി.ശുഭ ഉദ്ഘാടനം ചെയ്തു. കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. മധു താനത്തുങ്കാല്‍, എ.അബ്ദുല്‍ സലാം, വി. ബാലകൃഷ്ണന്‍, വി.വി.പ്രമോദ്, അഡ്വ.ബാബുചന്ദ്രന്‍, കെ.ബാലചന്ദ്രന്‍,എം.ലീല, എം.ഗീത, നിര്‍മല എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍ ഔട്ട്ഡോര്‍ ക്ലാസ് മുറി നിര്‍മിച്ചു നല്‍കും.അധ്യാപകരായ കെ. രാഘവന്‍, ടി.കുഞ്ഞമ്പാടി, കെ. കുഞ്ഞിരാമന്‍, കെ.ജി.അച്യുതന്‍, എ.വി.സുരേന്ദ്രന്‍, പി. ഉണ്ണീരിക്കുട്ടി , ഐ.പി. ശോഭന എന്നിവരെ ആദരിച്ചു.