ബധിര വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ജീവിതം സമര്‍പ്പിച്ച അധ്യാപക അവാര്‍ഡ് ജേതാവ് ജോഷിമോന്‍ കെ ടി ക്ക് സഹപാഠികളുടെ സ്‌നേഹാദരവ്. കല്ലിയോട്ട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1989-90 എസ് എസ് എല്‍ സി ബാച്ച് ഓര്‍ച്ചയും ചേര്‍ച്ചയുമാണ് അനുമോദനം നല്‍കിയത്.കാഞ്ഞിരടുക്കം വൈ എം സി എ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജോണ്‍സണ്‍ കാഞ്ഞിരടുക്കം അധ്യക്ഷനായി.ടി കെ നാരായണന്‍ കോടോം സ്വാഗതവും എ പി നാരായണന്‍ നന്ദിയും പറഞ്ഞു. ബിനോയി കുര്യന്‍ ഉദയപുരം, ഉഷകുമാരി ടീച്ചര്‍, ശശിധരന്‍ എരുമക്കുളം എന്നിവര്‍ സംസാരിച്ചു. ജോഷിമോന്‍ നന്ദി പ്രസംഗം നടത്തി.