കാസര്‍കോട് സഹോദയ ഇന്റര്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.77 പോയിന്റ് നേടിയാണ് ഈ വര്‍ഷം കിരീടം നിലനിര്‍ത്തിയത്.62 പോയിന്റോടെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്‌കൂള്‍ ഫസ്റ്റ് റണ്ണറപ്പ് കിരീടം നേടി . ആതിഥേയരായ സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂളിനാണ് മൂന്നാം സ്ഥാനം . വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂള്‍ 48 പോയിന്റ് നേടി .മത്സരത്തില്‍ കാസര്‍കോട് സഹോദയയിലെ 11 സ്‌കൂളുകള്‍ പങ്കെടുത്തു.കാസര്‍ഗോഡ് സഹോദയ പ്രസിഡന്റ് റവ. ഫാദര്‍ ജോര്‍ജ് പുഞ്ചയില്‍ , വെള്ളരിക്കുണ്ട് കോണ്‍വെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജ്യോതി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു .