രാജപുരം: അയറോട്ട് ഗുവേര വായനശാല വയോജനവേദിയുടേയും കോടോം ബേളൂര്‍ പഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്‌പെന്‍സറി എരുമക്കുളം, ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഗുവേര വായനശാലയില്‍ ഹോമിയോ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഹോമിയോ കണ്‍സള്‍ട്ടേഷന്‍, സൗജന്യ രക്തപരിശോധന (ഷുഗര്‍, കൊളസ്‌ട്രോള്‍, ഹീമോഗ്ലോബിന്‍) ബ്ലഡ് പ്രഷര്‍ പരിശോധന, സൗജന്യ മരുന്ന് വിതരണം എന്നീ സൗകര്യങ്ങള്‍ ക്യാമ്പിലുണ്ടായിരുന്നു. ക്യാമ്പ് കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എസ്.ജയശ്രീ അധ്യക്ഷത വഹിച്ചു. അഞ്ചാം വാര്‍ഡ് മെമ്പര്‍ ബിന്ദുകൃഷ്ണന്‍, ഗുവേര വായനശാല സെക്രട്ടറി കെ.ഗണേശന്‍, വയോജനവേദി കണ്‍വീനര്‍ സി.ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി യോഗ പരിശീലനവും ഉണ്ടായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷഫ്‌ന മൊയ്തു സ്വാഗതവും യോഗ ഇന്‍സ്ട്രക്ടര്‍ പി.സുഭാഷ് നന്ദിയും പറഞ്ഞു.