ഓണമാണ് ഓര്‍മ്മ വേണം സെപ്റ്റംബര്‍ 12ന്

കുവൈറ്റ് സിറ്റി :പ്രതിഭ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ രേഷ്മ ശരത്ത് നിര്‍മ്മിച്ച് സാബു സൂര്യചിത്ര സംവിധാനം ചെയ്യുന്ന ”ഓണമാണ് ഓര്‍മ്മവേണം’ എന്ന ടെലിഫിലിം സെപ്റ്റംബര്‍ 12ന് വ്യാഴാഴ്ച 7:30 pm അഹമ്മദി DPS സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് പ്രദര്‍ശിപ്പിക്കുകയാണ്. പ്രവാസികള്‍ക്കിടയിലെ ഓണാഘോഷമാണ് മുഖ്യപ്രമേയം എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ സാബു സൂര്യ ചിത്ര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുവൈറ്റിലെ നൂറ്റമ്പതില്‍പരം കലാകാരന്മാര്‍ ഈ ചിത്രത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ചിരിയും ,കളിയും,പാട്ടും ,നൃത്തവും ഒക്കെയായി മലയാളികള്‍ ഓരോ വര്‍ഷവും ഓണത്തിന് ഒത്തുചേരാറുണ്ട്. പരിമിതമായ സൗകര്യങ്ങളില്‍ ഒരു അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഇതുപോലെയുള്ള ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ ഉണ്ടാകുന്ന കുറേ നന്മയും തിന്മയും ചേര്‍ത്ത് ഒരുക്കിയതാണ് ”ഓണമാണ് ഓര്‍മ്മവേണം ”എന്ന ഈ സിനിമയുടെ കഥാസാരം. കുവൈറ്റിലെ തിരക്കുകള്‍ക്കിടയില്‍ ഇത്രയും കലാകാരന്മാരെ ഒരുമിച്ച് നിര്‍ത്തുക എന്നത് ശ്രമകരമായ ഒന്നായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു .രണ്ട് ദിവസം കൊണ്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് .ഈ ഓണത്തിന് ഏവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒരു കലാവിരുന്ന ആയിരിക്കും ഈ സിനിമ എന്ന് ഇതിന്റെ ഭാഗമായവര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.രമ്യരതീഷ് ,ഷെറിന്‍മാത്യു,കൃഷ്ണകുമാര്‍ ,അഖില ആന്‍വി ,പ്രമോദ് മേനോന്‍ ,സീനു മാത്യു ,ഷാരോണ്‍ റിജോ അഭിരാമി അജിത് ,ലിയോ ,ഗിരീഷ് ,രമ,മധു ,ജിജുനഎന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. നിരവധി ചിത്രങ്ങള്‍ക്ക് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള അരവിന്ദ് കൃഷ്ണനാണ് ഈ ചിത്രത്തിന്റെ സവഹാസംവിധായകന്‍ .ക്യാമറ നിവിന്‍ ,ക്യാമറ അസിസ്റ്റന്റ് മിഥുന്‍ ,ബാഗ്രൗണ്ട് മ്യൂസിക് റിജോ ആലുവ ഇവരെക്കൂടാതെ നിരവധി പേര്‍ പല മേഖലകളിലായി ഈ സിനിമയെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും പി ആര്‍ ഒ ഷൈനി സാബു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *