കെ പി സി സി മൈനൊരിറ്റി കോണ്‍ഗ്രസ് ഉദുമ മണ്ഡലം നേതൃയോഗം ചേര്‍ന്നു

ഉദുമ: കെ പി സി സി മൈനൊരിറ്റി കോണ്‍ഗ്രസ് ഉദുമ മണ്ഡലം നേതൃത്വയോഗം ഉദുമ മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നു. കെ പി സി സി അംഗം ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഗഫൂര്‍ ഇസ്ര അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സിജോ അമ്പാട്ട് മുഖ്യാതിഥിയായി. മണ്ഡലം ചെയര്‍മാനായി സലാം പാലക്കുന്നിനെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ്കുഞ്ഞി പടിഞ്ഞാറിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ വൈസ് ചെയര്‍മാന്‍, കബീര്‍ മാങ്ങാട്,റസാഖ് മാങ്ങാട്.സെക്രട്ടറിമാര്‍ ഷംസു എം കെ, ഹമീദ് മുടിക്കാരന്‍, അഷ്‌റഫ് എം കെ, മാഹിന്‍ എം എച്ച്, ജില്ലാ വൈസ് ചെയര്‍മാന്‍ ബഷീര്‍ കുന്നരിയത്ത്, ജില്ലാ ജില്ലാ ജനറല്‍ സെക്രട്ടറി ശിഹാബ് മാങ്ങാട്, ജില്ലാ സെക്രട്ടറി സി ബി അമീര്‍. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണന്‍, മണ്ഡലം സെക്രട്ടറി രമേശ്,ഉദയകുമാര്‍, പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *