ഓണ വിപണിയില്‍ അളവ് തൂക്ക നിയന്ത്രണ പരിശോധന ശക്തം മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു;

ഓണക്കാല വിപണിയില്‍ ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ലീഗല്‍മെട്രോളജി വകുപ്പ് കാസര്‍കോട് ജില്ലയില്‍ രണ്ട് സ്‌ക്വാഡുകളായി പ്രത്യേക പരിശോധനകള്‍ ആരംഭിച്ചു. ഓണാഘോഷത്തിന് വിപണി സജീവായതിനാല്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് പരിശോധന . സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച പ്രത്യേക പരിശോധന 14 വരെ തുടരും. തിങ്കളാഴ്ച ജില്ലയിലെ തുണികടകള്‍ ഭകന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ മൂന്ന് വ്യാപാരസ്ഥാപനങ്ങള്‍ക്കതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.തുണികടകളില്‍ ഉപയോഗിക്കുന്ന മീറ്റര്‍ സ്‌കൈലുകള്‍ പരിശോധനയ്ക്ക് ഹാജരാക്കാത്തതിനും പാക്കേജ് ഉല്‍പ്പന്നങ്ങളായ മുണ്ട്, ഷര്‍ട്ട് തുടങ്ങിയവയില്‍ നിയമാനുസൃത വിവരങ്ങള്‍ ഇല്ലാത്തതിനും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദോത്തി സാരി, പില്ലോ കവര്‍, ടവല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ പാക്കേജുകളില്‍ നീളവും വീതിയും രേഖപ്പെടുത്തണമെന്നാണ് നിയമം.. ജില്ലയിലെ തുണികടകളില്‍ മേശകളില്‍ മീറ്റര്‍, സെന്റിമീറ്റര്‍ അടയാളപ്പെടുത്തിയും, ടൈലോറിങ് ടാപ്പ് തുടങ്ങി നോണ്‍ സ്റ്റാന്‍ഡേര്‍ഡ് അളവുകള്‍ ഉപയോഗിച്ചും അളക്കുന്ന പ്രവണത തുടര്‍ന്ന് വരുന്നു.
ഇത്തരത്തിലുള്ള അളവുകള്‍ വിപണിയില്‍ നിന്നും ഒഴിവാക്കുന്നതിന് പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി ഡപ്യൂട്ടികണ്‍ട്രോളര്‍. പി. ശ്രീനിവാസ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *