മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കള്ളാര്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി

രാജപുരം:വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി പൊതുവിപണിയില്‍ ഇടപെടുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തരവകുപ്പിന്റെ ക്രിമിനല്‍ വല്‍ക്കരണം അവസാനിപ്പിക്കുക,മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കള്ളാര്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റു എം എം സൈമണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍,വി കെ ബാലകൃഷ്ണന്‍, ഒ ടി ചാക്കോ,രാജേഷ് പെരുമ്പള്ളി,ഗിരീഷ് കുമാര്‍, സജി പ്ലാച്ചേരി പുറത്ത്,കെ ഗോപി, ബാബു കാരക്കുന്ന്, റോയി പി എല്‍, വിനോദ് ഇടക്കടവ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *