ചുള്ളിക്കരയില്‍ 40-ാംമത് ഓണോത്സവം ഉത്രാടം, തിരുവോണം നാളുകളില്‍ വിവിധ പരിപാടികളോടെ നടക്കും

രാജപുരം: ചുള്ളിക്കര പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ചുള്ളിക്കര യില്‍ 40-ാമത് ഓണോത്സവം ഉത്രാടം, തിരുവോണം നാളുക ളില്‍ വിവിധ പരിപാടികളോടെ നടത്തും.
ഉത്രാടം നാളില്‍ രാവിലെ നടക്കുന്ന 3000 മീറ്റര്‍ ക്രോസ് കണ്‍ട്രി മത്സരത്തോടെ ആഘോഷത്തിന് തുടക്കമാകും. രാജപുരം സി ഐ പി രാജേഷ് ഓണാഘോഷം ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ മോഹനന്‍ അധ്യക്ഷത വഹിക്കും. കോടോം ബേളൂര്‍ പഞ്ചായത്തംഗം ആന്‍സി ജോസഫ്, കള്ളാര്‍ പഞ്ചായ ത്തംഗം ജോസ് പുതുശേരിക്കാലായില്‍, തുടങ്ങിയവര്‍ പ്രസംഗി ക്കും. തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങള്‍, പായസം മത്സരം, ക്വിസ് മത്സരം, സമ്മാനദാനം എന്നിവ നടക്കും. 6.30ന് പ്രാദേ ശിക കലാപരിപാടികള്‍, 7.30ന് സിനിമാറ്റിക് ഡാന്‍സ് മത്സരം, തുടര്‍ന്ന് മെഗാ സ്റ്റേജ് ഷോ ‘മ്യൂ സിക്കല്‍ ഫ്യൂഷന്‍ നൈറ്റ്. തിരുവോണം നാളില്‍ രാവി ലെ പൂക്കള മത്സരം, 2ന് പുരുഷ ന്മാരുടെ വടംവലി. വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേ ളനം സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി സി പി ശുഭ ഓണസന്ദേശം നല്‍കും. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ സമ്മാനദാനം നിര്‍വഹി ക്കും. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഗാനമേള.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ചെലവ് ചുരുക്കിയാണ് ആഘോ ഷംസംഘടിപ്പിക്കുന്നതെന്നും ബാക്കി വരുന്ന തുക വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജിനീഷ് ജോയി, ജനറല്‍ സെക്രട്ടറി കെ വി ഷാബു, ജോയിന്റ് കണ്‍വീനര്‍ വിനോദ് ജോസഫ്, ട്രഷറര്‍ പി പ്രസാദ്, സി കെ നൗഷാദ് എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *