പൂത്തുലഞ്ഞ് പരപ്പയുടെ പൂപ്പാടങ്ങള്‍

രാജപുരം:പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി ഗ്രുപ്പുകള്‍ക്ക് പൂകൃഷിക്ക് ധനസഹായം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ 200 ഗ്രുപ്പുകള്‍ക്കാണ് ചെണ്ടു മല്ലിയുടെയും വാടാ മല്ലിയുടെയും തൈകള്‍ നല്‍കിയത്. കാസറഗോഡ് ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വ ത്തില്‍ നടപ്പിലാക്കിയ ആദ്യത്തെ പദ്ധതിയാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ഓണത്തിനൊരു പൂക്കളം പദ്ധതി. വളരെ ചെറിയ സമയം കൊണ്ട് വരുമാനം ലഭിക്കുന്ന ഒന്നാണ് പൂവ് കൃഷി, ഇതിന്റെ വിജയത്തോടെ മലയോരത്തും പൂവ് കൃഷിക്ക് അനുയോജ്യമായ സാഹചര്യം ഉണ്ടെന്നും ജനങ്ങള്‍ക്ക് ഇത് വഴി വരുമാനം ലഭിക്കുന്നതിനുള്ള അവസരം സാധ്യമാണെന്നും ഈ പദ്ധതി തെളിയിച്ചിരിക്കുന്നു. മറുനാടന്‍ പൂക്കള്‍ക്ക് പകരം നമ്മുടെ നാട്ടിലെ പൂക്കള്‍ കൊണ്ട് ഓണ പൂക്കളം ഒരുക്കുന്നതിനു ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി കൊണ്ട് സാധിച്ചിട്ടുണ്ട്… പൂകൃഷി യുടെ ബ്ലോക്ക് തല വിളവെടുപ്പ് ഉത്സവം കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ പാറപ്പള്ളിയില്‍ നടന്നു..നോര്‍ത്ത് കോട്ടച്ചേരി മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ സ്ഥലത്തു വാര്‍ഡ് കൃഷി കൂട്ടവും കലവറ,ശിശിര ഗ്രുപ്പുകളും ചേര്‍ന്നാണ് പൂകൃഷി ചെയ്തത്. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്റെ അധ്യക്ഷതയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി വിളവെടുപ്പ് ഉത്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, ജോയിന്റ് ബി. ഡി. ഒ. ബിജുകുമാര്‍. കെ. ജി.. കൃഷി ഓഫീസര്‍ ഹരിത. കെ.. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു കൃഷ്ണന്‍,നോര്‍ത്ത് കോട്ടച്ചേരി മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് കുഞ്ഞിരാമന്‍. കെ.എന്നിവര്‍ സംസാരിച്ചു..
വന്ദന ടി. പി. സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ ജയ കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *