കൊട്ടോടി ടൗണില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ശേഖരിക്കാന്‍ ബോട്ടില്‍ ബുത്തുകള്‍ സ്ഥാപിക്കും: കൊട്ടോടി ഛത്രപതി ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം

രാജപുരം: കൊട്ടോടി ടൗണില്‍ വലിച്ചെറിയുന്നുപ്ലാസ്റ്റിക് ബോട്ടില്‍ ശേഖരിക്കാന്‍ ബോട്ടില്‍ ബുത്തുകള്‍ സ്ഥാപിക്കാന്‍ കൊട്ടോടി ചത്രപതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് മഞ്ഞങ്ങാനം അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് ശ്രീജിത്ത് കൊട്ടോടി, പതിനാലാം വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണ കുമാര്‍, ക്ലബ്ബ് ട്രഷറര്‍ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.വി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും പി.രമേശന്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ.ബാബു ഒരള, വൈസ് പ്രസിഡന്റ് കെ.പ്രശാന്ത് കുമാര്‍, സെക്രട്ടറിഎം.വിഷ്ണുപ്രസാദ്, ജോയിന്‍ സെക്രട്ടറി വിജേഷ് തോട്ടം, ട്രഷറര്‍ പി.രമേശന്‍ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *