എസ്.ടി.യു പ്രതിഷേധ സംഗമം;താലൂക്ക് ഓഫീസ് മാര്‍ച്ച് താക്കീതായി

കാസര്‍കോട്: ഓണം അടുത്തിട്ടും തൊഴിലാളികളുടെ ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കാത്ത ക്ഷേമ ബോര്‍ഡ് നിലപാടുകള്‍ക്കെതിരെ എസ്.ടി.യു ജില്ലാ കമ്മിറ്റി കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് താക്കീതായി.ക്ഷേമമില്ലാത്ത ക്ഷേമ ബോര്‍ഡുകള്‍, ദുരിതത്തിലായ തൊഴിലാളികള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഓണത്തിനു മുമ്പായി ക്ഷേമ ബോര്‍ഡുകളില്‍ നിന്നുള്ള പെന്‍ഷനും ആനുകൂല്യങ്ങളും കുടിശ്ശിക തീര്‍ത്ത് നല്‍കുക,ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്യുക,പൊതുമേഖല സ്ഥാപനങ്ങളില്‍ ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി നല്‍കുക, അംശാദായ വര്‍ദ്ധനവിന് ആനുപാതികമായി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, മോട്ടോര്‍,മത്സ്യം,സ്‌കീം വര്‍ക്കേര്‍സ് മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു മാര്‍ച്ച് നടത്തിയത്..ജനറല്‍ ആശുപത്രി പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമത്തില്‍ ജില്ലാ വൈ. പ്രസിഡണ്ട് മുംതാസ് സമീറ അധ്യക്ഷത വഹിച്ചു. എസ്. ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി സമര പ്രഖ്യാപനം നടത്തി ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പാറകെട്ട് സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം, ജില്ലാ ഭാരവാഹികളായ പി ഐ എ ലത്തീഫ്,മൊയ്തീന്‍ കൊല്ലമ്പാടി, എം.എ മക്കാര്‍,ഷംസുദ്ദീന്‍ ആയിറ്റി,കുഞ്ഞഹമ്മദ് കല്ലൂരാവി,എല്‍ കെ ഇബ്രാഹിം,ഷുക്കൂര്‍ ചെര്‍ക്കളം,സുബൈര്‍ മാര,ഹാരിസ് ബോവിക്കാനം,ഉമ്മര്‍ അപ്പോളോ,കരീം കുശാല്‍ നഗര്‍,ഷംസീര്‍ മണിയനൊടി,ഹനീഫ പാറ ചെങ്കള പ്രസംഗിച്ചു. മാര്‍ച്ചിന് ഫെഡറേഷന്‍ നേതാക്കളായ സി.എ ഇബ്രാഹിം എതിര്‍തോട്,അസീസ് മഞ്ചേശ്വരം, ഇസ്മായില്‍ തൈകടപ്പുറം,ഹമീദ് ബെദിര,മന്‍സൂര്‍ മല്ലത്ത്,യൂനുസ് വടകരമുക്ക്,സക്കീന ചെമനാട്,ഷക്കീല മജീദ്,നൈമുന്നിസ,ടി .പി മുഹമ്മദ് അനിസ്,ബേഡകം മുഹമ്മദ്,മുഹമ്മദ് റഫീഖ്,അന്‍വര്‍ വൈദ്യര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *