വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

നീലേശ്വരം: നീലേശ്വരം നഗരസഭ, കേരള സര്‍ക്കാര്‍ ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്‍, ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്ക് വേണ്ടി ചിറപ്പുറം ബി.എ. സി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി ഉത്ഘാടനം ചെയ്തു.മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി കെ സീമ സ്വാഗതം പറഞ്ഞു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി .പി ലത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഭാര്‍ഗവി , കൗണ്‍സിലര്‍ കെ ജയശ്രീ, ബി.എ. സി ക്ലബ്ബ് സെക്രട്ടറി എം ഗോപിനാഥന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം. സന്ധ്യ, കെ.രഘു എന്നിവര്‍ സംസാരിച്ചു.ഡോ. കെ.വി നിഷ ബോധവല്‍ക്കരണ ക്ലാസെടുത്തു. ഇതോടനുബന്ധിച്ച്
രക്തപരിശോധന ക്യാമ്പും യോഗ പരിശീലനവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *