വേറിട്ടൊരു കൃഷി അനുഭവവുമായി അട്ട കണ്ടത്തെ കുട്ടികള്‍

‘എന്റെ വിദ്യാലയത്തില്‍ എനിക്കൊരു തോട്ടം’ പദ്ധതിയുമായി അട്ടക്കണ്ടം ഗവ : എല്‍ പി സ്‌കൂള്‍. വര്‍ധിച്ചു വരുന്ന പച്ചക്കറി വിലയില്‍ നിന്നും കീടനാശിനി ഉപയോഗത്തില്‍ നിന്നും മോചനം നേടുക എന്ന ലക്ഷ്യവുമായി സ്‌കൂളില്‍ സ്വന്തം പച്ചക്കറി തോട്ടം ഒരുക്കാന്‍ ഒരുങ്ങുകയാണ് കുട്ടികള്‍. കോടോം ബെളൂര്‍ കൃഷി ഓഫീസര്‍ കുമാരി ഹരിത കെ.വി പച്ചക്കറി തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.കുട്ടികളില്‍ മികച്ച കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്ന ഈ പദ്ധതി ഒരു മാതൃക യാണെന്നും സ്‌കൂളിന് കൃഷി ഭവന്റെ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും അറിയിക്കുകയും ചെയ്തു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബാബുരാജ് എം എ ചടങ്ങില്‍ സ്വാഗതം അറിയിച്ചു. പി ടി എ പ്രസിഡന്റ് ശ്രീമതി. ബിന്ധ്യ എം സുരേഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ.ജഗന്നാഥ്എം വി, എസ് എം സി ചെയര്‍മാന്‍ സി.വി സേതുനാഥ് എന്നിവര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. അജിത ടീച്ചര്‍ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *