കളഞ്ഞു കിട്ടിയ സ്വര്‍ണ താലി ഉടമസ്ഥയ്ക്ക് നല്‍കി ഓട്ടോ ഡ്രൈവറുടെ മാതൃക

രാജപുരം : മാലക്കല്ല് ത്രിവേണി പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ താലി ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കി മാലക്കല്ല് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ഭരതന്‍ ചേടിക്കുണ്ട് മാതൃകയായി. താലി ലഭിച്ച വിവരം വാട്‌സാപ്പ് ഗ്രൂപ്പ് വഴി അറിയിച്ചതിനെ തുടര്‍ന്ന് ചാമുണ്ഡിക്കുണ്ട് സ്വദേശി ആതിര സജിത്ത് തന്റെ കുഞ്ഞിന്റെ സ്വര്‍ണ താലിയാണ് നഷ്ടപ്പെട്ടതെന്ന് കാണിച്ച് തെളിവ് സഹിതം വന്നതോടെ മാലക്കല്ല് ത്രിവേണി സ്റ്റോറില്‍ വച്ച് താലി ഉടമസ്ഥയ്ക്ക് കൈമാറി.പെരുമ്പള്ളി കാപ്പുങ്കര കുഞ്ഞിരാമന്റെ മകളാണ് ആതിര. ത്രിവേണി മാര്‍ക്കറ്റിങ് മാനേജര്‍ നാരായണ ശര്‍മ്മ, യൂണിറ്റ് ഇന്‍ചാര്‍ജ് ശ്രീജ,ജീവനക്കാരായ ഗീത, ബാലന്‍ ഓട്ടോ ഡ്രൈവര്‍ ഭരതന്‍, മലയാള മനോരമ റിപ്പോര്‍ട്ടര്‍ രവീന്ദ്രന്‍ കൊട്ടോടി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് താലി ഉടമയ്ക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *