ബേക്കല്‍ ഉപജില്ല കലോത്സവത്തിന് വിഷരഹിത പച്ചക്കറി

രാവണീശ്വരം: ബേക്കല്‍ ഉപജില്ല കലോത്സവത്തിന് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പി ടി എ, എസ്.എം.എസി.,എം പി.ടിഎ എന്നിവയുടെ നേതൃത്വത്തില്‍ രാവണീശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു.അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം നടത്തി. പി.ടി. എ പ്രസിഡന്റ് പി. രാധാകൃഷന്‍ അധ്യക്ഷത വഹിച്ചു.ഹെഡ് മിസ്ട്രസ് പി.ബിന്ദു, എം .പി .ടി.എ പ്രസിഡന്റ് ധന്യാ അരവിന്ദ് എന്നിവര്‍ ആശംസ നേര്‍ന്നു. പ്രിന്‍സിപ്പാള്‍ കെ.ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു.കലോത്സവം നവംബര്‍ രണ്ടാം വാരം നടക്കും. ഇതോടൊപ്പം രാവണേശ്വരത്തെ കര്‍ഷകനായ പി. മഞ്ജുനാഥന്‍ സ്‌കൂളിലെ കുട്ടികളുടെ ഉച്ചക്കഞ്ഞി വിഭവത്തിനായി തന്റെ കൃഷി സ്ഥലത്ത് വിളഞ്ഞ നരമ്പന്‍ കൈമാറുന്ന ചടങ്ങും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *