നീലേശ്വരം നഗരസഭയില്‍ മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം യൂത്ത് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു

നീലേശ്വരം : നീലേശ്വരം നഗരസഭയില്‍ മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം യൂത്ത് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. പി ലത അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, പി ഭാര്‍ഗവി, കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം എന്നിവര്‍ സംസാരിച്ചു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെയും സ്വച്ഛതാ ഹി സേവയുടെയും ലോഗോകള്‍ പ്രകാശനം ചെയ്തു. നവകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി. വി ദേവരാജന്‍ മാസ്റ്റര്‍ മാലിന്യ മുക്തം നവകേരളം സംബന്ധിച്ച വിഷയം അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ ടി.വി. ഷീബ, കെ.ജയശ്രീ, വി.വി സതി, പി.പി ലത, എ. ബാലകൃഷ്ണന്‍, പി വത്സല, പി.സുഭാഷ്, പി. കുഞ്ഞിരാമന്‍, പി. ശ്രീജ, കെ.മോഹനന്‍, എന്നിവര്‍ പങ്കെടുത്തു. ക്ലീന്‍ സിറ്റി മാനേജര്‍ എ. കെ പ്രകാശന്‍ സ്വാഗതവും പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. മൊയ്തു നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *