ഓണാഘോഷത്തിനിടെ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

കണ്ണൂര്‍: ഓണാഘോഷത്തിനിടെ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളേജില്‍ ഇന്നലെയാണ് സംഭവം. കാറിന് മുകളിലും വാതിലിലും ഇരുന്നായിരുന്നു യാത്ര. വഴിയാത്രക്കാരാണ് ഈ വീഡിയോ പകര്‍ത്തിയത്.ഇതിനിടെ കോഴിക്കോട് ഫാറൂഖ് കോളേജിലും ഓണാഘോഷം അതിരുവിട്ടിരുന്നു. അപകടകരമായ രീതിയില്‍ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്ത സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും കേസെടുത്തു. വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവരാണ് കാറുകളുടെ ഡോറുകളില്‍ കയറിയിരുന്ന് യാത്ര ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് സംഭവം. റോഡില്‍ വലിയ രീതിയില്‍ ഗതാഗത തടസം സൃഷ്ടിച്ചായിരുന്നു അതിരുവിട്ട ഓണാഘോഷം. കോളേജിന് പുറത്തായിരുന്നു വിദ്യാര്‍ത്ഥികളുടെ വാഹനങ്ങളിലെ ഓണാഘോഷം. കറുത്ത വസ്ത്രങ്ങളുമായി ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു നാട്ടുകാരെ ബുദ്ധിമുട്ടിച്ചുള്ള വിദ്യാര്‍ത്ഥികളുടെ റോഡ് ഷോ. നാട്ടുകാരില്‍ ചിലരാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചത്. കാറുകള്‍ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ തുടര്‍നടപടികളുണ്ടാവുമെന്നുമാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *