ഓണാഘോഷവും കമ്മ്യൂണിറ്റി ഈവെന്റും സംഘടിപ്പിച്ചു

നീലേശ്വരം പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷാ പ്രോജക്ട്, മൈഗ്രന്റ് പ്രോജക്ട്, അദ്ധ്യാപിക പരിശീലന വിദ്യാര്‍ത്ഥിനികള്‍, ഹോം നഴ്സുമാര്‍ എന്നിവര്‍ ചേര്‍ന്ന് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ പൊതുജനവായനശാലയില്‍ ഓണാഘോഷവും കലാപരിപാടികളും കമ്മ്യൂണിറ്റി ഈവെന്റും സംഘടിപ്പിക്കുകയും സീതാറാം യെച്ചൂരി, പി.എ. രാമന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിക്കുകയും ചെയ്തു. പാന്‍ടെക്ക് വൈസ് ചെയര്‍മാന്‍ കൂക്കാനം റഹ്മാന്റെ അദ്ധ്യക്ഷതയില്‍ നീലേശ്വരം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അരിഞ്ചീര ഉദ്ഘാടനം ചെയ്തു. പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി എന്‍.പി.സൈനുദ്ദീന്‍, നഗരസഭാ കൗണ്‍സിലര്‍ ബിന്ദു, ഡോ.ടി.എന്‍.സുരേന്ദ്രനാഥ്, ടി.തമ്പാന്‍, ലിഷ.കെ.വി, മിനി.പി, അരുണ്‍ തോമസ്, വിദ്യ.സി.കെ പ്രസംഗിച്ചു. പാന്‍ടെക്ക് ട്രഷറര്‍ രാജീവന്‍.ടി.വി. സമ്മാനദാനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *