ബളാംന്തോട് സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം കുട്ടിക്കൊരു വീട് താക്കോല്‍ കൈമാറി

ബളാന്തോട്:ബളാന്തോട് ഗവ.ഹയര്‍സെക്കന്ററി വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഐക്കണ്‍ പദ്ധതിയായ കുട്ടിക്കൊരു വീട്, പണി പൂര്‍ത്തിയായി. താക്കോല്‍ കുട്ടിയേയും കുടുംബത്തേയും ഏല്‍പ്പിച്ചു . സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ങഘഅ ശ്രീ. ഋ. ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് താക്കോല്‍ കൈമാറി. തുടര്‍ന്ന് പ്രാന്തര്‍ക്കാവില്‍ പണി പൂര്‍ത്തിയായ വീട് സന്ദര്‍ശിച്ച് ഗൃഹപ്രവേശനം നടത്തി. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്ലാറ്റിനം ജൂബിലി ചെയര്‍മാന്‍ ശ്രീ.ങ.ഢ. കൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ജ.ങ. കുര്യാക്കോസ് , പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശ്രീമതി ങ . പത്മകുമാരി, വാര്‍ഡ് മെമ്പര്‍ ശ്രീ . ഗ.ഗ. വേണുഗോപാല്‍, ജഠഅ പ്രസിഡണ്ട് ശ്രീ. ഗ ച. വേണു, ങ.ഇ. മാധവന്‍, ഒങ റിനിമോള്‍, ബാബു ആ.ഇ, ഠ. വേണുഗോപാല്‍, അഭിജിത്ത് കൃഷ്ണ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ങ. ഗോവിന്ദന്‍ സ്വാഗതവും കുട്ടിക്കോരു വീട് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ഏ.ട രാജീവ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വര്‍ണ്ണശബളമായ ഓണാഘോഷ പരിപാടികളും ഓണ സദ്യയും നടത്തി

Leave a Reply

Your email address will not be published. Required fields are marked *