റോട്ടറി ഡൌണ്‍ ടൌണ്‍ ഒടയംചാലും കമ്മ്യൂണിറ്റി റേഡിയോ 4U 89.6FM സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്മത്സരം സംഘടിപ്പിച്ചു

രാജപുരം:റോട്ടറി ഡൌണ്‍ടൌണ്‍ ഒടയംചാലും കമ്മ്യൂണിറ്റി റേഡിയോ,റേഡിയോ 4U89.6FMസംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്മത്സരംസംഘടിപ്പിച്ചു. കുട്ടികളുടെ ബുദ്ധിവൈഭവം തെളിയിക്കുന്നതിനു വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത് ഹൈസ്‌കൂള്‍ വരെയുള്ള കുട്ടികള്‍ക്കാണ്അവസരംനല്‍കിയത്.സ്വാതന്ത്ര്യസമരം, സമകാലികം എന്നീ വിഷയങ്ങളെ ആസ്പദ മാക്കിയാണ് ക്വിസ് മാസ്റ്റര്‍ ഗണേശന്‍ അയറോട്ടാണ് മത്സരം നയിച്ചത്. ഒന്നാം സമ്മാനം ഡോ.അംബേദ്കര്‍ സ്‌കൂള്‍ കോടോത്തിലെ കുട്ടികളും, രണ്ടാം സമ്മാനം ജി എച്ച് എസ് ഇരിയയിലെ കുട്ടികളും കരസ്ഥമാക്കി. കൂടാതെ സര്‍ട്ടിഫിക്കറ്റും, പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം പ്രോത്സാഹനസമ്മാനവും നല്‍കി.ചടങ്ങില്‍ റോട്ടറി ഡൗണ്‍ടൌണ്‍ ഒടയംച്ചാല്‍ പ്രസിഡന്റ് ഷാജുജോസ് അധ്യക്ഷനായി , രാജേഷ് കാമത്ത് ഉദ്ഘാടനം ചെയ്തു. ഫാദര്‍ ജിതിന്‍ കളത്തില്‍, തമ്പാന്‍ കോടോത്ത്, രാജന്‍ ആവണി, ബേബി കമലോന്‍, പ്രശാന്ത് വി ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *