വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കുന്ന് -കോട്ടിക്കുളം യൂണിറ്റ് കുടുംബ സംഗമം നടത്തി

പാലക്കുന്ന് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി. ഇ. എസ്) പാലക്കുന്ന് -കോട്ടിക്കുളം യൂണിറ്റ് കുടുംബ സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി പടന്ന ആയിറ്റി കടവിലേക്ക് വിനോദ യാത്ര നടത്തി. പ്രസിഡന്റ് എം. എസ്. ജംഷീര്‍ ഉദ്ഘാടനം ചെയ്തു.
മുരളി പള്ളം അധ്യക്ഷനായി.ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ്, ഗംഗാധരന്‍ പള്ളം, യൂത്ത് വിങ് ജില്ല വൈസ് പ്രസിഡന്റ് ഷമീര്‍ സൈന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *