പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ വായനായനത്തിന് ആവേശകരമായ തുടക്കം

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്റെ വീട്ടില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി. വേണു ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ശശിധരന്‍ ആലപ്പടമ്പന്‍ അധ്യക്ഷനായി. അകാലത്തില്‍ വിട പറഞ്ഞ സി.പി.ഐ.എം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരിക്ക് പ്രണാമമര്‍പ്പിച്ച ശേഷമാണ് പരിപാടി തുടങ്ങിയത്. കരിവെള്ളൂര്‍ നോര്‍ത്ത് നേതൃ സമിതി കണ്‍. കെ.പി. രാജശേഖരന്‍ വയനാട് ദുരിതാശ്വാസ ഫണ്ട് ഏറ്റുവാങ്ങി. വായനായനം – വീടകം വായന പൂക്കുന്ന കാലം പോസ്റ്ററിന്റെ പ്രകാശനവും നിര്‍വഹിച്ചു. ശശിധരന്‍ ആലപ്പടമ്പന്‍ മുഹമ്മദ് അബ്ബാസ് എഴുതിയ വിശപ്പ്, പ്രണയം ഉന്മാദം എന്ന പുസ്തകം പരിചയപ്പെടുത്തി. കൊടക്കാട് നാരായണന്‍, സജിഷ ഈയ്യക്കാട്, കെ.പി. രമേശന്‍ സംസാരിച്ചു. 2025 ഫെബ്രുവരി വരെ പ്രദേശത്തെ 60 വീടുകളില്‍ 60 പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന പരിപാടിയില്‍ എഴുത്തുകാരുമായി വായനക്കാര്‍ക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കും. സെപ്തംബര്‍ 17 ന് കൊടക്കല്‍ മധു മാഷിന്റെ വീട്ടില്‍ കെ.ആര്‍. മീരയുടെ ഖബര്‍ തേജസ്വനി പൊള്ളപ്പൊയില്‍ പരിചയപ്പെടുത്തും.28 ന് കൂക്കാനം റഹ്മാന്‍ മാഷെ വീട്ടില്‍ അദ്ദേഹം എഴുതിയ പുതിയ നോവല്‍ അതിരേത് ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *