ഓണസദ്യയ്‌ക്കൊപ്പം ഓണ സമ്മാനമായി ഒരു വര്‍ഷത്തേക്ക് ആംബുലന്‍സ് സര്‍വീസ് സൗജന്യം

കടുമേനി: വോയിസ് ഓഫ് ചിറ്റാരിക്കാല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി കടുമേനി ശാന്തി ഭവനില്‍ ഓണസദ്യ നടത്തി. ഹോളി ഫാമിലി സിസ്റ്റേഴ്‌സ് കടുമേനിയില്‍ നടത്തിവരുന്ന ശാന്തിഭവന്‍ പ്രായമായ അശരണര്‍ക്ക് താങ്ങും തണലുമായി ഒരുപാടു കാലമായി നിലനില്‍ക്കുന്നു. ഈ ഓണം അഗതികള്‍ക്കൊപ്പം എന്ന സന്ദേശം മുന്നില്‍ വെച്ചാണ് വോയിസ് ഓഫ് ചിറ്റാരിക്കാല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഓണസദ്യ നടത്തിയത്.ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ അമ്മമാര്‍ക്കും ബെഡ്ഷീറ്റും ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൊടുത്തു. അതോടൊപ്പം ഓണസമ്മാനമായി ചെറുപുഴ ഉണ്ണിമിശിഹാ ആംബുലന്‍സ് സര്‍വീസ് ഒരുവര്‍ഷം സൗജന്യ സര്‍വീസും ശാന്തി ഭവന് ഉറപ്പ് നല്‍കി. ഉണ്ണിമിശിഹാ ആംബുലന്‍സ് സര്‍വീസ് പ്രൊപ്രിറ്റര്‍ ജിത്തുവാണ് ഈ കാര്യം അറിയിച്ചത്.ജിനോ മയിപ്രപ്പള്ളില്‍, മരിയ ജിനോ, എല്‍സി തോമസ് പാറശ്ശേരില്‍, ജിത്തു ഉണ്ണിമിശിഹാ, സോനാ ജിത്തു, ഷിജിത്ത് കുഴുവേലില്‍, റോഷന്‍ എഴുത്തുപുരക്കല്‍, എബിന്‍ പാതിപുരയിടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓണസദ്യയും പരിപാടികളും സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *