പരപ്പ ക്ഷീര വികസന ഓഫീസര്‍ പി.വി. മനോജ് കുമാറിന് യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട് ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റിലേക്ക് സ്ഥലം മാറി പോകുന്ന പരപ്പ ക്ഷീര വികസന ഓഫീസര്‍ പി.വി. മനോജ് കുമാറിന് ടീം പരപ്പ യാത്രയയപ്പ് നല്‍കി.ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും പരപ്പ ബ്ലോക്കിലെ ക്ഷീര സഹകരണ സംഘം സെക്രട്ടറിമാരുടേയും നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ നിയുക്ത ക്ഷീര വികസന ഓഫീസര്‍ ഉഷ.കെ അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷോബി ജോസഫ്, പരപ്പ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എബിന്‍ ജോര്‍ജ്, ബളാംതോട് ക്ഷീര സഹകരണ സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്., കാലിച്ചാമരം സംഘം സെക്രട്ടറി രാജന്‍.പി.എം., രാജപുരം സെക്രട്ടറി ബാലാമണി.പി.കെ., കാവുംതല സെക്രട്ടറി റോഷ്‌നി സെബാസ്റ്റ്യന്‍., കുറുഞ്ചേരിത്തട്ട് സെക്രട്ടറി വേണു.കെ.,മാലക്കല്ല് സെക്രട്ടറി ചാക്കോ.പി.കെ.,പറക്കളായി സെക്രട്ടറി തമ്പാന്‍., കാലിച്ചാനടുക്കം സെക്രട്ടറി രജിത്ത് കുമാര്‍, മാലോം സെക്രട്ടറി വിനോദ് കുമാര്‍.വി.ആര്‍., ബളാല്‍ സെക്രട്ടറി അശോകന്‍.കെ.,അരിയുരുത്തി സെക്രട്ടറി ചന്ദ്രശേഖരന്‍., ബേളൂര്‍ സെക്രട്ടറി റീന വിനോദ് ., പൊങ്ങന്‍ചാല്‍ സെക്രട്ടറി സാബു ജോസഫ്., എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *