ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ വാരാഘോഷത്തിന്റെ സമാപനമായി

കാഞ്ഞങ്ങാട്: ജെ. സി. കകാഞ്ഞങ്ങാട് വാരാഘോഷ സമാപനം വ്യാപാര ഭവനില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു.വൃദ്ധ സദനത്തിലെ സഹായ വിതരണം, ട്രീ പ്ലാന്റേഷന്‍, ബ്ലഡ് ഡോണേഷന്‍ ക്യാമ്പ്, വാട്ടര്‍ കണ്‍സര്‍വേഷന്‍ പ്രവര്‍ത്തനങ്ങള്‍, യുവപ്രതിഭ പുരസ്‌കാര വിതരണം തുടങ്ങിയ പരിപാടികളോടെയായിരുന്നു ജെ.സി.ഐ വാരാഘോഷം സംഘടിപ്പിത്. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന സമാപന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാഞ്ഞങ്ങാട് പ്രസിഡണ്ട് ചാന്തേഷ് ചന്ദ്രന്‍ അധ്യക്ഷനായി. ചടങ്ങില്‍ ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ കമല്‍ പത്ര, ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബിസിനസ് രംഗത്തെ പ്രവര്‍ത്തന മികവിന് ചീര ബില്‍ഡേഴ്സ് ഉടമ രഘു ചീര പുരസ്‌കാരത്തിനര്‍ഹനായി. പ്രൊഫഷണല്‍ രംഗത്തെ മികവിനുള്ള കമല്‍ പത്ര അവാര്‍ഡ് ക്ലാസിക് ഡെന്റല്‍ കെയര്‍ ആന്‍ഡ് ഓര്‍ത്തോഡോണ്ടിക് സെന്റര്‍ പെരിയ ഉടമ ഡോ: സുകേഷ് എ.കെ. കരസ്ഥമാക്കി. ചെയര്‍പേഴ്സണ്‍ കെ.വി സുജാത പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. ഐ.പി.പി സുനില്‍ കുമാര്‍ , സെക്രട്ടറി രതീഷ് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ജിഞ്ചു മാത്യു സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *