തൃക്കണ്ണാടില്‍ ഓണ പൂക്കളം ഒരുക്കി

കോട്ടിക്കുളം: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ തിരുവോണനാളില്‍ ക്ഷേത്ര ഗോപുരത്തില്‍ വര്‍ണ ശബളമായ പൂക്കള്‍ കൊണ്ട് വലിയൊരു പൂക്കളം ഒരുക്കി. തൃക്കണ്ണാട് ക്ഷേത്ര ആഘോഷ കമ്മിറ്റിയുടെ നേതൃത്വ ത്തിലായിരുന്നു പൂക്കളം ഒരുക്കിയത്. ഓണത്തിനു തലേ ദിവസം രാത്രി 13 സംഘാടകര്‍ ഒരുമിച്ച് 8 മണിക്കൂര്‍ കൊണ്ടാണ് പൂക്കളം വരച്ച് പൂര്‍ത്തിയാക്കിയത്.ക്ഷേത്രത്തില്‍ വന്ന നൂറില്‍ പരം ഭക്തജനങ്ങള്‍ തിരുവോണത്തിന് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ഓണ പൂക്കളത്തിന് മുമ്പില്‍ നിന്ന് കൊണ്ട് ഫോട്ടോകള്‍ എടുക്കുകയുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *