ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ നബിദിനം ആഘോഷിച്ചു

നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ നബിദിനം വിപുലമായി ആഘോഷിച്ചു.സത്യമതത്തിന്റെ പ്രബോധകരായ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ പന്ത്രണ്ട് മീലാദുന്നബി വിശ്വാസികള്‍ ഒന്നടങ്കം ആഘോഷങ്ങളുടെ ലഹരിയില്‍ മദ്ഹുകള്‍ പാടിയും സ്വലാത്തുകള്‍ ചൊല്ലിയും ആഘോഷിച്ചു.നബിദിന റാലിയില്‍ അബ്ദുല്‍ ഖാദര്‍ ദാരിമി,ശാഫി സഅദി,ഉമറുല്‍ ഫാറൂഖ് സഖാഫി,സിദ്ധീഖ് സഅദി നേതൃത്വം നല്‍കി.വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉസ്താദുമാരും പങ്കെടുത്തു.ക്ലബ്ബുകളും സംഘടനകളും വ്യക്തികളും മധുര വിതരണങ്ങളും,പാനീയങ്ങളും നല്‍കി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *