തുരുത്തി മുഹമ്മദിയ്യ മദ്‌റസയില്‍ നബിദിനം വിപുലമായി ആഘോഷിച്ചു

കാസറഗോഡ് : തുരുത്തി മുഹമ്മദിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ വിപുലമായി നബിദിനം ആഘോഷിച്ചു. മുദരിസ് ടി കെ അഹ്മദ് ഫൈസി പ്രാര്‍ത്ഥന നടത്തി. ജമാഅത്ത് പ്രസിഡന്റ് ടി എ ഷാജി ഹാജി പതാക ഉയര്‍ത്തി. സെക്രട്ടറി ടി എ അബ്ദുല്‍ റഹ്മാന്‍ ഹാജി ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന നബിദിന ഘോഷയാത്രയ്ക്ക് സ്വദ്ര്‍ മുഅല്ലിം സുബൈര്‍ അസ്‌നവി, ഇബ്രാഹിം ബാദുഷ മിസ്ബാഹി, ഉസാം മൗലവി, സഫ്വാന്‍ അസ്നവി, സാബിത് അസ്‌നവി, അറഫാത്ത് അസ്‌നവി, ടി എ അബ്ദുല്ല കുഞ്ഞി ഹാജി, ടി എ മുഹമ്മദ് കുഞ്ഞി, ബി എസ് ഷംസുദ്ദീന്‍, അഷ്‌റഫ് ഓതുന്നപുരം, സലീം ഗാലക്‌സി, പി ടി എ പ്രസിഡന്റ് ടി പി അന്‍വര്‍ സാദാത്ത്, നഗരസഭ കൗണ്‍സിലര്‍ ബി എസ് സൈനുദ്ദീന്‍, അസീസ് , ഹാരിസ് ടി എച്, ടി എസ് സൈനുദ്ദീന്‍, റഷീദ് ഗ്രീന്‍, അഷ്ഫാഖ് അബൂബക്കര്‍, അമീര്‍ ടി എ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *