സഹജീവി സ്‌നേഹവും കരുണയും ജീവിത ചര്യയാക്കണം: യതീംഖാന പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞാമദ്

കാഞ്ഞങ്ങാട്: മനുഷ്യ കുലത്തിനാകമാനം മാതൃകയായി ഭൂജാതനായ മുഹമ്മദ് നബിയുടെ ജീവിത മാതൃക ഏതു കാലത്തേക്കും പ്രസക്തമാണെന്നും സഹജീവി സ്‌നേഹവും കരുണയും ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞാമദ് പറഞ്ഞു. മീലാദ് ഷെരീഫ് ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കോമ്പൗണ്ടില്‍ പതാക ഉയര്‍ത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി സുപ്രിം മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറര്‍ സി കെ റഹ്മത്തുള്ള നന്ദിയും പറഞ്ഞു. മദ്രസ അദ്ധ്യാപകന്‍ ബഷീര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.
ഭാരവാഹികളായ എം പി ജാഫര്‍, ആസിഫ് മെട്രോ, ഹമീദ് ചേരക്കാടത്ത്, മദ്രസ്സ അധ്യാപകര്‍, യതീംഖാന മാനേജര്‍ സുലൈമാന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *