വെള്ളിക്കോത്ത് ഇടുവുംകുന്നില്‍ ഹൈമാസ് ലൈറ്റ് സ്റ്റാപിക്കുക, കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തകര്‍ന്ന റോഡുകള്‍ നന്നാക്കുക, ഇടുവുംകുന്നിലെ ഹെല്‍ത്ത് സെന്ററില്‍ സ്ഥിരമായ ഡോക്ടറെ നിയമിക്കുക: സി. പി. ഐ. എം തെരുഫസ്റ്റ് ബ്രാഞ്ച് സമ്മേളനം

വെള്ളിക്കോത്ത് :സി. പി. ഐ. എം തെരു ഫസ്റ്റ് ബ്രാഞ്ച് സമ്മേളനം സമാപിച്ചു.വെള്ളി ക്കോത്ത് ഇടുവുംകുന്നില്‍ ഹൈമാസ് ലൈറ്റ് സ്റ്റാപിക്കുക, കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തകര്‍ന്ന റോഡുകള്‍ നന്നാക്കുക, ഇടുവുംകുന്നിലെ ഹെല്‍ത്ത് സെന്ററില്‍ സ്ഥിരമായ ഡോക്ടറെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. തെരു സി. എച്ച് പുരുഷോത്തമന്‍ സ്മാരക ഹാളില്‍ വെച്ച് നടന്ന സമ്മേളനത്തിന് മുതിര്‍ന്ന പാര്‍ട്ടി മെമ്പര്‍ സി. ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തിയത്തോടുകൂടി തുടക്കമായി.രക്ത സാക്ഷി പ്രമേയം സുര്‍ജിതും അനുശോചന പ്രമേയം അരുണ്‍ ദാസും അവതരിപ്പിച്ചു.വി. ടി. ഗിരിജ പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം കാറ്റാടി കുമാരന്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. സി.നാരായണന്‍ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ദേവിരവീന്ദ്രന്‍, അജാനൂര്‍ ലോക്കല്‍ സെക്രട്ടറി വി. വി. തുളസി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി. പി. രാജേഷ്, ടി. വി. പദ്മിനി, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ വച്ച് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍, ക്ഷീരകര്‍ഷകര്‍, പത്ര ഏജന്റ്, എസ്. എസ്. എല്‍. സി, പ്ലസ് ടു വിജയികള്‍, വിവിധ മേഖലകളിലെ വിജയികള്‍ എന്നിവരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.ബ്രാഞ്ച് സെക്രട്ടറി രാജന്‍ പള്ളത്തിങ്കാല്‍ സ്വാഗതം പറഞ്ഞു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി രാജന്‍ പള്ളത്തിങ്കാലിനെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *