ഓണാഘോഷത്തിന്റെ ഭാഗമായി പോലിസ് മെഡല്‍ ജേതാവിനെ അനുമോദിച്ചു

ഉദുമ : കൊക്കല്‍ ഷണ്‍മുഖ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി പോലിസ് മെഡല്‍ ജേതാവ് കെ.എ.പി. നാലാം ബറ്റാലിയന്‍ സബ് ഇന്‍സ്പെക്ര്‍ ടി. വി. ബാലകൃഷ്ണനെ അനുമോദിച്ചു. ക്ലബ്ബില്‍ അംഗമായ അറിയപ്പെടുന്ന കബഡി താരം കൂടിയായ അദ്ദേഹത്തെ ഉദുമ ടൗണില്‍ നിന്ന് ഘോഷയാത്രയായി സ്വീകരിച്ചാണ് ക്ലബ്ബില്‍ വരവേറ്റത്. ഷണ്‍മുഖ ക്ലബ്ബും അതിന്റെ യുഎഇ കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്നാണ് അനുമോദനം സംഘടിപ്പിച്ചത്. ക്ലബ് പ്രസിഡന്റ് കെ. സുനിലും, യുഎഇ കമ്മിറ്റി പ്രസിഡന്റ് പി. രഞ്ജിത്തും പ്രസംഗിച്ചു. വിവിധ കായിക കലാ മത്സരങ്ങളുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *