ചുള്ളിക്കരയിലെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം സിനിമ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു

രാജപുരം:ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലി, വിവിധ സന്നദ്ധ സം ഘടനകള്‍ എന്നിവയുടെ സഹ കരണത്തോടെ ചുള്ളിക്കരയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം സിനിമ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ജിനീഷ് ജോയ് അധ്യക്ഷത വഹിച്ചു. സിനിമ താരവും എഴുത്തുകാരിയുമായ സി.പി.ശുഭ മുഖ്യപ്രഭാ ഷണം നടത്തി. ജില്ലാ പഞ്ചായ ത്തംഗം ഷിനോജ് ചാക്കോ സമ്മാന വിതരണം നടത്തി. രാജപുരം പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിബി.കെ.സുരേഷ് കുമാര്‍, ആഘോഷ കമ്മിറ്റിജനറല്‍ സെക്രട്ടറികെ.വി.ഷാബു, കണ്‍വീനര്‍ സി.കെ.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *